ഇരുട്ടെന്ന ചങ്ങല പൊട്ടിക്കയായ് ഇനി
സ്വതന്ത്ര്യമായി വിടുന്നു സ്നേഹമാം വെളിച്ചവും
പുസ്തക ത്താളുകളിലെ വരമൊഴിയാം
ജീവിതം
ജീവിതമെന്നതൊരു ചോദ്യചിഹ്നം
എന്തെന്നറിയില്ല എന്തിനെന്നറിയില്ല
എപ്പോഴെന്നറിയാത്തൊരു ചോദ്യചിഹ്നം
ജീവിതമെന്നതൊരു വിഡ്ഢി പറഞ്ഞകഥ
അതിനുമേല്‍ പമ്പരം പോല്‍ കറങ്ങും മനുഷ്യരും
ചെറുതല്ല വലുതാണ് മോഹം മനുഷ്യന്
ചെറുതെന്ന പോല്‍ ഒരു ചിന്തയില്ലാത്തവന്
പണത്തിനു മുകളില്‍ പറക്കുവാന്‍ ആഗ്രഹം
പട്ടത്തിന് നൂല് പോലുള്ളൊരു ജീവിതം
ആധുനിക യുഗത്തിന്റെ കൈ വരികളില്‍വരും
നേട്ടമായി വരും ഇവകളെല്ലാം
ജീവിതമാം നാടകത്തില്‍ ആടുന്ന പല കോലങ്ങള്‍
ശാന്തിയും സമാധാനവും ഇനി വരുമോ ?
സ്വതന്ത്ര്യമായി വിടുന്നു സ്നേഹമാം വെളിച്ചവും
പുസ്തക ത്താളുകളിലെ വരമൊഴിയാം
ജീവിതം
ജീവിതമെന്നതൊരു ചോദ്യചിഹ്നം
എന്തെന്നറിയില്ല എന്തിനെന്നറിയില്ല
എപ്പോഴെന്നറിയാത്തൊരു ചോദ്യചിഹ്നം
ജീവിതമെന്നതൊരു വിഡ്ഢി പറഞ്ഞകഥ
അതിനുമേല്‍ പമ്പരം പോല്‍ കറങ്ങും മനുഷ്യരും
ചെറുതല്ല വലുതാണ് മോഹം മനുഷ്യന്
ചെറുതെന്ന പോല്‍ ഒരു ചിന്തയില്ലാത്തവന്
പണത്തിനു മുകളില്‍ പറക്കുവാന്‍ ആഗ്രഹം
പട്ടത്തിന് നൂല് പോലുള്ളൊരു ജീവിതം
ആധുനിക യുഗത്തിന്റെ കൈ വരികളില്‍വരും
നേട്ടമായി വരും ഇവകളെല്ലാം
ജീവിതമാം നാടകത്തില്‍ ആടുന്ന പല കോലങ്ങള്‍
ശാന്തിയും സമാധാനവും ഇനി വരുമോ ?
ജിസ്ന ജ്യോതി
10 എ
10 എ
Hai,I had finish ur Poem.Very nice,
ReplyDeleteBut one dought.Do you have any wish to be rich?