Thursday, August 19, 2010

ജീവിതമൊരു ചോദ്യചിഹ്നം ?

ഇരുട്ടെന്ന ചങ്ങല പൊട്ടിക്കയായ്‌ ഇനി
സ്വതന്ത്ര്യമായി വിടുന്നു സ്നേഹമാം വെളിച്ചവും
പുസ്തക ത്താളുകളിലെ വരമൊഴിയാം
ജീവിതം
ജീവിതമെന്നതൊരു ചോദ്യചിഹ്നം
എന്തെന്നറിയില്ല എന്തിനെന്നറിയില്ല
എപ്പോഴെന്നറിയാത്തൊരു ചോദ്യചിഹ്നം
ജീവിതമെന്നതൊരു വിഡ്ഢി പറഞ്ഞകഥ
അതിനുമേല്‍ പമ്പരം പോല്‍ കറങ്ങും മനുഷ്യരും
ചെറുതല്ല വലുതാണ് മോഹം മനുഷ്യന്
ചെറുതെന്ന പോല്‍ ഒരു ചിന്തയില്ലാത്തവന്‍
പണത്തിനു മുകളില്‍ പറക്കുവാന്‍ ആഗ്രഹം
പട്ടത്തിന്‍ നൂല് പോലുള്ളൊരു ജീവിതം
ആധുനിക യുഗത്തിന്റെ കൈ വരികളില്‍വരും
നേട്ടമായി വരും ഇവകളെല്ലാം
ജീവിതമാം നാടകത്തില്‍ ആടുന്ന പല കോലങ്ങള്‍
ശാന്തിയും സമാധാനവും ഇനി വരുമോ ?

ജിസ്ന ജ്യോതി
10 എ

Sunday, August 15, 2010

എല്ലാ കൂട്ടുകാര്ക്കും സ്വാതന്ത്ര്യദിനാശംസകള്‍

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കുവേണ്ടി

പ്രണാമം അര്‍പ്പിച്ചു കൊണ്ട്...

എല്ലാ കൂട്ടുകാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

കൈകള്‍ കോര്‍ക്കാം നമ്മള്‍ക്ക്..

രാജ്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത പുണ്യാത്മാക്കളെ ഓര്‍ക്കാം..

ജയ് ഹിന്ദ്‌




അടരുകള്‍

കൂട്ടുകാരെ, ബ്ലോഗ്‌ നിങ്ങള്‍ക്കുള്ളതാണ്. നിങ്ങളുടെ കഥകള്‍, കവിതകള്‍ എല്ലാം നമുക്കിവിടെ പ്രസിദ്ധപെടുത്താം.